കണ്ണൂർ : യു.ഡി.എഫ് എം.എൽ.എമാരെ നിയമസഭയിൽ കൈയ്യേറ്റം ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. സുരേഷ് ബാബു എളയാവൂർ ,രാജീവൻ എളയാവൂർ , റിജിൽ മാകുറ്റി , വി.പി അബ്ദുൽ റഷീദ് ,കൂക്കിരി രാജേഷ് ,ടി.ജയകൃഷ്ണൻ , രജിത് നാറാത്ത് , ബിജു ഉമ്മർ ,കല്ലിക്കോടൻ രാഗേഷ് ,സുധീഷ് മുണ്ടേരി , ടി.കെ.അജിത്ത് ,എം.പി രാജേഷ് , ടി.എം.ആസാദ് ,സജേഷ് കുമാർ , പി.ഇന്ദിര ,നികേത് നാറാത്ത് , എം.കെ വരുൺ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |