ന്യൂഡൽഹി: സമാധാന നൊബേലിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഗണിക്കുന്നു എന്ന വാർത്താ വ്യാജമെന്ന് നൊബേൽ സമിതി അംഗം. അടുത്ത നൊബേൽ സമ്മാന ലിസ്റ്റിലേയ്ക്ക് മോദിയെ പരിഗണിക്കുന്നതായി പ്രചരിക്കുന്ന വാർത്തകൾ നോർവീജിയൻ നൊബേൽ കമ്മിറ്റി ഉപനേതാവ് അസ്‌ലെ ടൊജെ നിഷേധിച്ചു.
മോദി നൊബേൽ പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നതായി ഇന്ത്യൻ സന്ദർശനത്തിനെത്തിയ ടൊജെ പറഞ്ഞതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തത് വലിയ വാർത്തയായി മാറിയിരുന്നു. ഇന്ത്യയൊട്ടാകെയുള്ള വാർത്താ-സമൂഹ മാദ്ധ്യമങ്ങളും വാർത്ത ഏറ്റെടുത്തു. ഇതിന് പിന്നാലെയാണ് നൊബേൽ പ്രൈസ് കമ്മിറ്റിയുടെ ഡെപ്യൂട്ടി ലീഡർ എന്ന നിലയിലല്ല താൻ ഇന്ത്യ സന്ദർശിച്ചതെന്ന് ടൊജെ വ്യക്തമാക്കിയത്.
Why has @ANI not tweeted this statement by Asle Toje? 🤔 pic.twitter.com/C3c6pUBdeI
— Mohammed Zubair (@zoo_bear) March 16, 2023
അതേസമയം പ്രധാനമന്ത്രി മോദിയുടെ നയങ്ങളാൽ ഇന്ത്യ സമ്പന്നവും ശക്തവുമായ രാജ്യമായി മാറുകയാണെന്നും ടോജെ സന്ദർശനത്തിനിടയിൽ പരാമർശം നടത്തിയിരുന്നു. 'യുദ്ധം അവസാനിപ്പിക്കുന്നതിൽ ഏറ്റവും വിശ്വസ്തനായ നേതാവാണ് മോദി. അദ്ദേഹത്തിന് മാത്രമേ സമാധാനം സ്ഥാപിക്കാൻ കഴിയൂ. എല്ലാ ലോകനേതാക്കളും സമാധാനം സ്ഥാപിക്കുന്നതിനായി പരിശ്രമിക്കണം. നരേന്ദ്ര മോദിയെപ്പോലുള്ള ശക്തനായ നേതാവിന് ഇത് മറ്റുള്ളവരേക്കാൾ മികച്ച രീതിയിൽ ചെയ്യാനാവും. ലോകത്തിലെ സമാധാനത്തിന്റെ ഏറ്റവും വിശ്വസനീയമായ മുഖങ്ങളിലൊന്നാണ് പ്രധാനമന്ത്രി മോദി. റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇന്ത്യ നിർണായക പങ്കാണ് വഹിക്കുന്നത്. ഇന്ത്യയെ മുൻപന്തിയിൽ എത്തിക്കുന്നതിലും സമ്പദ്‌വ്യവസ്ഥ ഉയർത്തുന്നതിലും മാത്രമല്ല മോദി ശ്രദ്ധകേന്ദ്രീകരിക്കുന്നത്, മറിച്ച് ലോകമെമ്പാടുമുള്ള കാര്യങ്ങളിൽ ഇടപെടുകയും സംഭാവന ചെയ്യുകയും ചെയ്യുന്നു'- ടൊജെ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |