തിരുവനന്തപുരം: കേരള സർവകലാശാല മാർച്ച് 22ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് (2019 സ്കീം റെഗുലർ-എസ്.എൽ.സി.എം, 2019 സ്കീം സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബി.പി.എ (ഡാൻസ്) പ്രാക്ടിക്കൽ പരീക്ഷ 21,22 തീയതികളിൽ സ്വാതി തിരുനാൾ സംഗീത കോളേജിൽ രാവിലെ 10 മുതൽ നടത്തും.
ഏഴാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി പരീക്ഷ ഡിസംബർ 2022 (2008 സ്കീം,2013 സ്കീം ) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏപ്രിൽ നാലിന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ (റെഗുലർ, സപ്ലിമെന്ററി &മേഴ്സി ചാൻസ്) ബി.കോം(റെഗുലർ &സപ്ലിമെന്ററി) ബി.ബി.എ (റെഗുലർ &സപ്ലിമെന്ററി) എൽ.എൽ.ബി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് &ലിറ്ററേച്ചർ ഓഗസ്റ്റ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.ഡബ്ല്യു ഡിസാസ്റ്റർ മാനേജ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തുന്ന നാലാം സെമസ്റ്റർ എം.ബി.എ (വിദൂര വിദ്യാഭ്യാസം-റെഗുലർ 2019 അഡ്മിഷൻ &സപ്ലിമെന്ററി -2018 അഡ്മിഷൻ)പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ 17ന് തുടങ്ങും.പിഴകൂടാതെ 25വരെയും 150പിഴയോടെ 29വരെയും 400രൂപ പിഴയോടെ 31വരെയും അപേക്ഷിക്കാം.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസിന്റെ പ്രാക്ടിക്കൽ പരീക്ഷ 23മുതൽ 28വരെ അതത് കോളേജിൽ നടത്തും.
നാലാം സെമസ്റ്റർ ബി.ടെക് നവംബർ 2022പ്രാക്ടിക്കൽ പരീക്ഷകൾ 24 ന് കാര്യവട്ടം യൂണവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |