SignIn
Kerala Kaumudi Online
Monday, 27 May 2024 8.14 AM IST

ബൊക്കാഷി ബക്കറ്റ് വിതരണം

bokkashi

പയ്യന്നൂർ : നഗരസഭയിൽ , ഗാർഹിക മാലിന്യം സംസ്‌ക്കരണത്തിനുള്ള ബൊക്കാഷി ബക്കറ്റ് വിതരണം വെള്ളൂർ സംസ്‌ക്കാരിക നിലയത്തിൽനഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.ജയ, വി.വി.സജിത, ടി.പി.സമീറ, ടി.വിശ്വനാഥൻ, കൗൺസിലർമാരായ ഇ.ഭാസ്‌ക്കരൻ, ഇ.കരുണാകരൻ, പി.വി.സുഭാഷ്, ടി.ദാക്ഷായണി, ഒ.സുമതി, നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ് സംസാരിച്ചു. ഗ്ലോബൽ ഫാർമസ്യൂട്ടിക്കൽസ് എം.ഡി. കെ.പി.രാജീവൻ ജൈവമാലിന്യ സംസ്‌ക്കരണ രീതികളെ കുറിച്ച് ക്ലാസ്സെടുത്തു.

72 ലക്ഷം രൂപ ചെലവിൽ 2536 കുടുംബങ്ങൾക്കാണ് ബക്കറ്റ് വിതരണം ചെയ്യുന്നത്. 2840 രൂപ വിലയുള്ള ബക്കറ്റിന്റെ 10 ശതമാനം ഗുണഭോക്താക്കളും 90 ശതമാനം നഗരസഭയും വഹിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.വീടിനകത്ത് വച്ച് തന്നെ ഉപയോഗിക്കാവുന്നതും അടുക്കള മാലിന്യങ്ങൾ എളുപ്പത്തിൽ വളമാക്കി മാറ്റാൻ പറ്റുന്നതുമായ സംവിധാനമാണ് ബൊക്കാഷി ബക്കറ്റ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.