പാലക്കാട്: മഹാത്മാഗാന്ധി ജില്ല സന്ദർശിച്ചതിന്റെ 98-ാം വാർഷികാഘോഷം അകത്തേത്തറ ശബരി ആശ്രമത്തിൽ ഗാന്ധിദർശൻ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന പ്രസിഡന്റ് വി.സി.കബീർ അദ്ധ്യക്ഷനായി. സെക്രട്ടറി ബൈജു വടക്കുംപുറം ആമുഖപ്രഭാഷണം നടത്തി. ലീഡ് കോളേജ് ഡയറക്ടർ ഡോ.ജോർജ്ജ് തോമസ്, നിർമ്മാതാവ് പ്രൊഫ.ലക്ഷ്മി പത്മനാഭൻ, പുതുശേരി ശ്രീനിവാസൻ തുടങ്ങിയവർ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.ബാലകൃഷ്ണൻ, ജന.സെക്രട്ടറി മുണ്ടൂർ രാജൻ, സുഭാഷ് യാക്കര, കെ.സി.രാജു, സജീവൻ മലമ്പുഴ, എം.മുരളീധരൻ, അസീസ് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |