SignIn
Kerala Kaumudi Online
Thursday, 25 April 2024 4.54 PM IST

രാഷ്ട്രപതി കേരളത്തെക്കുറിച്ച് പറഞ്ഞത് നല്ല കാര്യങ്ങൾ, ബി ജെ പി സർക്കാരിനുള്ള മറുപടിയെന്ന് സീതാറാം യെച്ചൂരി

kk

തിരുവനന്തപുരം: കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു സംസ്ഥാനത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനുള്ള മറുപടിയെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾക്ക് മറുപടി പറയാനാണ് വന്നത്. എന്നാൽ രാഷ്ട്രപതി അത് എളുപ്പമാക്കി. രാഷ്ട്രപതി കേരളത്തെക്കുറിച്ച് നല്ല കാര്യങ്ങളാണ് പറഞ്ഞത്. കേരള സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ മെച്ചപ്പെട്ടത് എന്ന് രാഷ്ട്രപതി വിലയിരുത്തി.

ഇതാണ് ബി.ജെ.പി സർക്കാരിനുള്ള മറുപടിയെന്ന് യെച്ചൂരി പറഞ്ഞു. ബി.ജെ.പി ഇതര സർക്കാർ എന്ന നിലയിൽ ബദൽ നയങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഏകസർക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിതി ആയോഗിന് പോലും വികസന സൂചികയിൽ ഒന്നാമതാണെന്ന് പറയാതിരിക്കാൻ വയ്യ. പ്രതിരോധ ജാഥയ്ക്ക് ഇന്ത്യൻ സാഹചര്യത്തിൽ അതിയായ പ്രാധാന്യമുണ്ടെന്നും യെച്ചൂരി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM, SITARAM YECHURI, DRAUPADI MURMU, BJP, MV GOVINDAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.