ന്യൂഡൽഹി: പാർട്ടി പുന:സംഘടനാ നടപടികൾ പുരോഗമിക്കവെ, ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ. ജനറൽ സെക്രട്ടറിമാരായ തരുൺ ചുഗ്, അരുൺ സിംഗ്, വിനോദ് താവ്‌ഡെ, ദുഷ്യന്ത് ഗൗതം, ശിവപ്രകാശ് ശുക്ല, സുനിൽ ബൻസാൽ, ബി.എൽ. സന്തോഷ് എന്നിവർ പങ്കെടുത്തു.
നദ്ദയുടെ കാലാവധി അവസാനിക്കാനിരിക്കെ പുതിയ അദ്ധ്യക്ഷന്റെ തിരഞ്ഞെടുപ്പ്, ഈ വർഷമൊടുവിൽ നടക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ, രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന പൊതുയോഗങ്ങൾ, പ്രധാന യോഗങ്ങൾ എന്നിവ ചർച്ചയായതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |