കൊല്ലം: വീടില്ലാതെ വിഷമിക്കുന്ന യുവതിയേയും മകനെയും ചേർത്തുപിടിച്ച് കെ ബി ഗണേഷ് കുമാർ എം എൽ എ. പത്തനാപുരം കമുംകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകൻ അർജുനും വീടൊരുക്കുമെന്നാണ് എം എൽ എ പറയുന്നത്.
കുട്ടിയ്ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും ഗണേഷ് കുമാർ വാഗ്ദാനം ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 'നിനക്ക് എവിടംവരെ പഠിക്കണോ അവിടംവരെ പഠിക്കാം. ഞാൻ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെപ്പോലെ ഇവനെ ഞാൻ നോക്കും. എന്റെ സ്വപ്നത്തിൽ ഇവൻ സിവിൽ സർവീസൊക്കെ പാസായി മിടുക്കനായി വരുന്നത് കാണാം.' - എന്നാണ് അർജുനെ ചേർത്തുപിടിച്ചുകൊണ്ട് എം എ എ പറയുന്നത്.
എം എൽ എ ചേർത്തുപിടിച്ചതോടെ കുട്ടി കരയുകയാണ്. തുടർന്ന് നന്നായി പഠിക്കണമെന്ന് പറഞ്ഞ എം എൽ എ, വീടുപണിക്കായി എല്ലാവരും ആത്മാർത്ഥമായി ശ്രമിക്കണമെന്ന് നാട്ടുകാരോടും ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകരോടും പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |