വലിച്ചെറിയുന്ന വസ്തുക്കൾ ഉപയോഗിച്ച് വീണ്ടും മൂല്യമുള്ള പുതിയ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. സോഫയുടെ പഴയ കവർ രൂപം മാറ്റി വസ്ത്രമായി ഉപയോഗിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് അത്. ആദിത്യ റിഖാരി എന്ന യുവതിയുടെതാണ് വീഡിയോ.
ചുവന്ന നിറത്തിലുള്ള സോഫാ കവറിൽ നിന്ന് മനോഹരമായ ഒരു വസ്ത്രം ഉണ്ടാക്കി അത് ധരിച്ചാണ് ആദിത്യ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. പ്രമുഖ ഫാഷൻ ബ്രാൻഡായ 'വെർസാച്ചെക്കി'ന് തുല്യമാണ് എന്നാണ് പലരുടെയും കമന്റ്. പലരും ഈ വസ്ത്രം വാങ്ങാൻ ആഗ്രഹിക്കുന്നതായും കമന്റ് ചെയ്യുന്നുണ്ട്. സോഫാ കവറിൽ നിന്ന് എളുപ്പത്തിൽ നിർമ്മിക്കാൻ കഴിയുന്ന വസ്ത്രം ഉണ്ടാക്കാൻ തീരുമാനിച്ചുവെന്നും എന്നാൽ അത് അത്ര എളുപ്പം ആയിരുന്നില്ലെന്നും അഞ്ച് മണിക്കൂറോളം എടുത്തുവെന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്.
മണിക്കൂറുകൾ ചെലവിട്ട് വസ്ത്രം നിർമ്മിച്ചതിന് ശേഷം ആദിത്യ അത് അണിഞ്ഞ് കാണിക്കുന്നുമുണ്ട്. തമാശയ്ക്ക് ചെയ്ത് തുടങ്ങിയ വസ്ത്രത്തിനെ ഇപ്പോൾ നോക്കുന്തോറും ഭംഗി കൂടി വരികയാണെന്നും യുവതി പറയുന്നു. ഇത്തരത്തിൽ താൻ നിർമ്മിക്കുന്ന വസ്ത്രങ്ങൾ വളരെ ഇഷ്ടമാണെങ്കിലും ചിലർക്ക് തന്റെ ഈ ഫാഷൻ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരിക്കുമെന്നും യുവതി പറയുന്നുണ്ട്. വീഡിയോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |