ചങ്ങനാശേരി . തൃക്കൊടിത്താനം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുന്നുംപുറത്ത് തണ്ണീർപ്പന്തൽ ആരംഭിച്ചു. ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റ് എ വി റസ്സൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ സി സതീശ് ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സുജിത്ത്, മുൻ ജില്ലാ പഞ്ചായത്തംഗം വി കെ സുനിൽ കുമാർ, ഭരണസമിതിയംഗങ്ങളായ എൻ രാജു, ജി നീലകണ്ഠൻ പോറ്റി, അനിതാ ഓമനക്കുട്ടൻ, സുനി സുനിൽ കുമാർ, കെ അനിൽകുമാർ, തോമസ് ആന്റണി, ബാങ്ക് സെക്രട്ടറി ഇൻ ചാർജ്ജ് അരുൺ ജോസഫ്, ഡയറക്ടർ ബോർഡംഗം ജോഷി ജോസഫ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |