കൊച്ചി: എറണാകുളത്ത് എംഡി എം എയുമായി യുവതി പിടിയിൽ. തിരുവനന്തപുരം സ്വദേശി അഞ്ജു കൃഷ്ണയാണ് പൊലീസ് പിടിയിലായത്. ഇവരുടെ ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ 52ഗ്രാം എം ഡി എം എ കണ്ടെടുത്തു. ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്.
സംഭവത്തിൽ അഞ്ജു കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ് പിടിയിലായ അഞ്ജു(29). കാസർകോട് സ്വദേശിയായ സമീറിനൊപ്പമാണ് അഞ്ജു കൃഷ്ണ താമസിച്ചിരുന്നത്. ഇവരുടെ ഫ്ലാറ്റിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നാർക്കോട്ടിക് സെല്ലും തൃക്കാക്കര പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. സമീറിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |