SignIn
Kerala Kaumudi Online
Thursday, 19 September 2024 4.56 AM IST

സമരക്കനൽ അണയുന്നില്ല; പ്രതിസന്ധി മുറുകി കയർ മേഖല

Increase Font Size Decrease Font Size Print Page
s

ആലപ്പുഴ : കയർമേഖലയിൽ ചെറുകിട സംഘങ്ങളുടെയും ഫാക്ടറികളുടെയും തൊഴിലാളികളുടെയും സമരത്തിന് പിന്നാലെ അധികൃതരിൽ നിന്ന് പ്രഖ്യാപനങ്ങൾ പലത് വന്നെങ്കിലും ഒന്നും പ്രാവർത്തികമായില്ലെന്ന് ആക്ഷേപം. കയർ മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണാതെ തൊഴിലാളികളെയും ഉത്പാദകരെയും സർക്കാർ വഞ്ചിക്കുകയാണെന്നാരോപിച്ച് സമരത്തിലേക്ക് കടക്കാൻ തയ്യാറെടുക്കുകയാണ് കോൺഗ്രസ് അനുകൂല സംഘടനകൾ.

കഴിഞ്ഞവർഷം ജനുവരി മുതലാണ് കയർമേഖലയിൽ പ്രശ്നങ്ങൾ രൂക്ഷമായത്. പരിഹാരം തേടി ജൂൺ, ജൂലായ് മാസങ്ങളിൽ സമരം നടന്നപ്പോൾ കയർ വകുപ്പ് മന്ത്രി നേരിട്ട് ചർച്ച നടത്തിയിരുന്നു. എന്നാൽ ഇതിനുശേഷവും സംസ്ഥാനത്ത് നിരവധി സംഘങ്ങളാണ് അടച്ചുപൂട്ടിയത്. ഉത്പന്നത്തിന് വില ലഭിക്കാത്തതാണ് പ്രധാന കാരണം. ചെറുകിട കയർ ഫാക്ടറി തൊഴിലാളികൾക്കും കയർ പിരി തൊഴിലാളികൾക്കും ജോലിയും കൂലിയുമില്ലാത്ത അവസ്ഥയാണ്.

പ്രചാരണ ജാഥ ഇന്നു മുതൽ

കയർമേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം തേടി കോൺഗ്രസ് അനുകൂല സംഘടനകൾ ഏപ്രിലിൽ തുടങ്ങുന്ന സമരത്തിന് മുന്നോടിയായുള്ള വാഹനപ്രചരണ ജാഥ ഇന്ന് അരൂരിൽ നിന്നാരംഭിക്കും. കേരള കയർ ഗുഡ്സ് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് നയിക്കുന്ന ജാഥ നാളെ ആലപ്പുഴയിൽ സമാപിക്കും.

കയർ ഗുഡ്സ് പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെയും കയർ തൊഴിലാളി സംഘടനകളുടെയും മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് സംഘടനകളുടെയും നേതൃത്വത്തിലാണ് ജാഥ. രണ്ട് ദിവസങ്ങളിലായി 38 കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും. ഇന്ന് രാവിലെ 9ന് അരൂർ കെൽട്രോൺ കവലയിൽ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗം എം.ലിജു സമരം ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് പൊന്നാംവെളിയിൽ നടക്കുന്ന ഒന്നാംദിന സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യും.

സമരക്കാരുടെ ആവശ്യങ്ങൾ

 കയ‌ർപിരി തൊഴിലാളികളുടെ കൂലി കാലാനുസൃതമായി വർദ്ധിപ്പിക്കുക

 ചെറുകിട ഉത്പാദകർക്കും സംഘങ്ങൾക്കും ആവശ്യമായ ഓർഡറുകൾ നൽകുക

 ഉത്പന്നങ്ങൾ നൽകിയത് വഴി അംഗസംഘങ്ങൾക്ക് ലഭിക്കാനുള്ള കുടിശ്ശിക നൽകുക

 മുഴുവൻ സംഘങ്ങൾക്കും 10 ലക്ഷം രൂപ പ്രകാരം വർക്കിംഗ് കാപ്പിറ്റൽ അനുവദിക്കുക

 കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കാൻ നടപടി സ്വീകരിക്കുക

 ആഭ്യന്തര - വിദേശ വിപണി മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കുക

ക്രയവില സ്ഥിരതാപദ്ധതി നിറുത്തലാക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണം. കയർ വ്യവസായത്തിന്റെ പ്രതിസന്ധി പരിഹരിക്കാൻ വകുപ്പ് മന്ത്രി യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഗുണനിലവാരമില്ലാത്ത യന്ത്രങ്ങൾ നിർമ്മിച്ച് സംഘങ്ങൾക്ക് നൽകിയതിലെ അഴിമതിയെക്കുറിച്ച് അന്വേഷണം വേണം

- എം.അനിൽകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കയർ ഗുഡ്സ് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.