ചെറുവത്തൂർ:ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി.സ്കൂളിലെ പൊതു വിജ്ഞാന ക്വിസിലെ വിജയിയായി അഫ്രീൻ സൈക്കിൾ എറ്റുവാങ്ങി.. പ്രതിവാര ക്വിസിന്റെ മെഗാ ഫൈനൽ വിജയിയാണ് അഫ്രീൻ. ജൂൺ മുതൽ ഫെബ്രുവരി നടന്ന മത്സരങ്ങളിൽ കൂടുതൽ മാർക്ക് നേടിയ 65 കുട്ടികളെ പങ്കെടുപ്പിച്ചാണ് മെഗാഫൈനൽ നടന്നത്. സ്കൂൾ വാർഷികാഘോഷ വേദിയിൽ ചലച്ചിത്ര താരം പി.പി.കുഞ്ഞിക്കൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. രണ്ടാം സ്ഥാനം നേടിയ അതീർത്ഥ്, ആദിത്യ ദേവ് മൂന്നാം സ്ഥാനം നേടിയ ഇഷാനി ഉണ്ണി എന്നിവർ കാഷ് അവാർഡ് ഏറ്റുവാങ്ങി. രക്ഷിതാക്കൾക്കായി നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മൈമൂനത്ത്, കെ.എസ്.നിഷ രണ്ടാം സ്ഥാനം നേടിയ ദീപശ്രീ സഞ്ജയ് മൂന്നാം സ്ഥാനം നേടിയ സംഗീത,ധന്യ വിജയൻ , ദേവി പ്രിയ എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി. കെ.എം.അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി എം.മീനാകുമാരി, കെ.ആർ.ഹേമലത,പി.ബാലചന്ദ്രൻ, വിനയൻ പിലിക്കോട് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |