തിരുവനന്തപുരം: ഡിസിസി സെക്രട്ടറിയായ നാദിറാ സുരേഷിന്റെ വീട്ടിൽ ഇ.ഡി -ആദായനികുതി വകുപ്പിന്റെ സംയുക്ത റെയ്‌ഡ് നടത്തി. തിങ്കളാഴ്‌ച ഉച്ചയോടെ ആരംഭിച്ച പരിശോധന ചൊവ്വാഴ്‌ച രാത്രി 8.30 വരെ നീണ്ടു. നാദിറയുടെ മണ്ണന്തലയിലെ വീട്ടിലാണ് കേന്ദ്ര ഏജൻസികളുടെ പരിശോധനയുണ്ടായത്.
നാദിറയുടെ ഭർത്താവ് സുരേഷിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടന്നതെന്നാണ് വിവരം. അന്വേഷണശേഷം ചില രേഖകൾ ഇഡിയും ആദായനികുതി വകുപ്പും കൊണ്ടുപോയെന്നും സൂചനകളുണ്ട്. ഫാരിസ് അബൂബക്കറിന്റെ ബിനാമിയാണ് സുരേഷ് കുമാർ എന്ന ആരോപണത്തിന് പിന്നാലെയാണ് അന്വേഷണം നടന്നതെന്നാണ് വിവരം. ഫാരീസ് അബൂബക്കറിന്റെ ഓഫീസുകൾ, വീട് എന്നിവിടങ്ങളിൽ കഴിഞ്ഞദിവസം ഇ.ഡി രാജ്യവ്യാപകമായി റെയ്ഡ് നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |