തന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിന് പാക്കപ്പ് പറഞ്ഞ ദിവസം അണിയറപ്രവർത്തകർക്ക് വിലയേറിയ സമ്മാനം നൽകി നടി കീർത്തി സുരേഷ്. നാനി നായകനാകുന്ന 'ദസറ' എന്ന സിനിമയുടെ ചിത്രീകരണം അവസാനിച്ച ദിവസം ഡ്രൈവർമാർ, ലൈറ്റ് ബോയ് ഉൾപ്പെടെ 130 ക്രൂ അംഗങ്ങൾക്ക് പത്ത് ഗ്രാം വീതം സ്വർണമാണ് കീർത്തി സുരേഷ് സമ്മാനിച്ചത്. 75 ലക്ഷം രൂപയാണ് ഇതിന്റെ മൂല്യം.
മുൻപ് 'സണ്ടക്കോഴി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ അവസാന ദിവസം താരം അണിയറപ്രവർത്തകർക്ക് രണ്ട് ഗ്രാം വീതം സ്വർണം സമ്മാനിച്ചിരുന്നു.
Buzz: Keerthy Suresh gifts 75 lakhs gold coins to all the crew members of 'Dasara' film on the last day of the shoot. She gifted the 130 members a gold coin of 10 grams each. pic.twitter.com/jsA7u5Aufc
— MOVIE HERALD (@movieherald) March 21, 2023
മാർച്ച് 30നാണ് ദസറ തിയേറ്ററുകളിലെത്തുന്നത്. ഒഡേല ശ്രീകാന്താണ് ദസറയുടെ സംവിധാനം നിർവഹിച്ചത്. ഷൈൻ ടോം ചാക്കോ, സായ് കുമാർ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തെലങ്കാനയിലെ ഗോദാവരിക്കാനിക്ക് സമീപമുള്ള സിംഗരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിലാണ് ദസറ ഒരുക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |