തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് സ്വർണവില കൂടി. ഇന്ന് ഒരു പവന് 400 രൂപ വർദ്ധിച്ച് 74,000 രൂപയായി. ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 10,091 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 9,250 രൂപയുമാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 73,600 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂൺ 15നായിരുന്നു. അന്ന് പവന് 74,560 രൂപയായിരുന്നു. ജൂൺ മാസം ആരംഭിച്ചപ്പോൾ തന്നെ സ്വർണവിലയിൽ വലിയ തരത്തിലുളള മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നു.
ഇറാൻ- ഇസ്രയേൽ സംഘർഷവും ആഗോളവിപണിയിലുണ്ടാകുന്ന മാറ്റങ്ങളുമാണ് സ്വർണവില ഉയരാൻ കാരണമാകുന്നതെന്നാണ് വിദഗ്ദർ പറയുന്നത്. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് വ്യാപാരികളും ഉപഭോക്താക്കളും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വയ്ക്കാൻ ആളുകൾ താൽപര്യപ്പെടുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്.
അതേസമയം, സംസ്ഥാനത്തെ വെളളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയ്ക്ക് 121 രൂപയും ഒരു കിലോഗ്രാം വെളളിയ്ക്ക് 121,000 രൂപയുമാണ് വില. ഇന്നലെ ഒരു ഗ്രാം വെളളിയുടെ വില 120 രൂപയായിരുന്നു. രാജ്യാന്തര വെള്ളിവില ഔൺസിന് ഇന്ന് രണ്ട് ശതമാനത്തോളം കുതിച്ച് 37.28 ഡോളറിലെത്തിയതോടെയാണ് വില വർദ്ധനവുണ്ടായത്. ഇത് വെള്ളിയാഭരണം, വെള്ളികൊണ്ടുള്ള പാത്രങ്ങൾ, പൂജാസാമഗ്രികൾ തുടങ്ങിയവ വാങ്ങുന്നവർക്ക് തിരിച്ചടിയായിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |