പൊൻകുന്നം: കെ.എസ്.ആർ.ടി.സിയുടെ വിഷുക്കൈനീട്ടമായി പൊൻകുന്നം ഡിപ്പോയിലെ പമ്പ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. നിർമ്മാണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായി. ഏപ്രിൽ രണ്ടാം വാരം ഉദ്ഘാടനം നടത്താനാണ് ഒരുങ്ങുന്നത്. അതിനായി ശേഷിക്കുന്ന പണികൾ അതിവേഗം തീർക്കുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. കെ.എസ്.ആർ.ടി.സി വക പമ്പ് പബ്ലിക്കിനായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ഗവ.ചീഫ് വിപ് ഡോ.എൻ.ജയരാജും ചിറക്കടവ് ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.സുമേഷ് ആൻഡ്രൂസും ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന് നിവേദനം നൽകിയിരുന്നു. നിലവിൽ പൊൻകുന്നം പാലാ റോഡിൽ പമ്പ് ഉള്ളത് ടൗണിൽ നിന്നും രണ്ടു കിലേമീറ്റർ അകലെയാണ്. കെ.എസ്.ആർ.ടി.സി പമ്പ് തുറക്കുന്നതോടെ പൊതുജനത്തിന് കൂടുതൽ സൗകര്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |