തിരുവനന്തപുരം: കേരള സർവകലാശാല 2022 ആഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്സി. ബോട്ടണി ആൻഡ് ബയോടെക്‌നോളജി,ബി.എസ്‌സി. ബയോടെക്‌നോളജി (മൾട്ടിമേജർ),ബി.എസ്സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി),ബി.വോക്. സോഫ്റ്റ്വെയർ ഡെവലപ്പ്‌മെന്റ്,ബി.വോക്. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2022 ഏപ്രിലിൽ നടത്തിയ എം.എ. അറബിക് പ്രീവിയസ് ആൻഡ് ഫൈനൽ (വിദൂരവിദ്യാഭ്യാസം-സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2022 ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.കോം. (ഇന്റർനാഷണൽ ട്രേഡ്) ന്യൂജനറേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2022 ഒക്‌ടോബറിൽ വിജ്ഞാപനം ചെയ്ത എം.ടെക്. മേഴ്സിചാൻസ്-2008 സ്‌കീം-ഒന്നാം സെമസ്റ്റർ (ഫുൾടൈം/പാർട്ട്‌ടൈം),മൂന്നാം സെമസ്റ്റർ (പാർട്ട്‌ടൈം) 2013സ്‌കീം-ഒന്നാം സെമസ്റ്റർ ഫുൾടൈം/പാർട്ട്‌ടൈം- 27മുതൽ ഏപ്രിൽ 5വരെ തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ വച്ച് (സി.ഇ.ടി.) നടത്തും. തീസിസ് സമർപ്പിക്കേണ്ട അവസാന തീയതി മേയ് 5.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |