ന്യൂഡൽഹി:വികസിത രാജ്യങ്ങൾക്കൊപ്പം അഞ്ചാം തലമുറ ( 5ജി ) ടെലികോം സാങ്കേതിക വിദ്യ നടപ്പാക്കിയ ഇന്ത്യ, 2030 ഓടെ നൂറ് മടങ്ങ് വേഗതയുള്ള ആറാം തലമുറ ഭാരത് 6 ജി സേവനങ്ങൾ നടപ്പാക്കും. ഇതിനായുള്ള 6ജി നയരേഖ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്‌തു.സെക്കൻഡിൽ ഒരു ടെറാബൈറ്റ് വരെ ശേഷിയാണ് 6 ജിയിൽ പ്രതീക്ഷിക്കുന്നത്. ഉപകരണങ്ങളുടെ പ്രതികരണ സമയവും വളരെ കുറവ്. രണ്ടു ഘട്ടങ്ങളായി 6ജി വിദ്യ നടപ്പാക്കും. അതിന് മുൻപ് 5ജി സേവനം രാജ്യമെമ്പാടും എത്തിക്കും.
6ജി യുടെ രൂപകല്പനയും പദ്ധതികളും തയ്യാറാക്കാൻ 2021 നവംബറിലാണ് ടെലികോം സെക്രട്ടറി രാജാരാമൻ അദ്ധ്യക്ഷനായി 6ജി ടെക്‌നോളജി ഇന്നൊവേഷൻ കമ്മിറ്റി രൂപീകരിച്ചത്. യു.എസ്, ദക്ഷിണ കൊറിയ, യൂറോപ്പ്, ജപ്പാൻ, ചൈന എന്നിവയാണ് 6ജി ഗവേഷണം ആരംഭിച്ച മറ്റ് രാജ്യങ്ങൾ:
നയരേഖ പറയുന്നത്:
6ജി: 2023-2025 ആദ്യഘട്ടം, 2025-2030 രണ്ടാം ഘട്ടം.
90% വീടുകളിലും അതിവേഗ ബ്രോഡ്ബാൻഡ്.
5 കോടി വൈഫൈ ഹോട്ട് സ്പോട്ടുകൾ,
സാധന വിതരണത്തിന് ഡ്രോണുകൾ
നഗര, ഗ്രാമങ്ങളിൽ സദാ കണക്‌ടിവിറ്റി
ശുപാർശകൾ:
6ജി വിന്യസിക്കും മുമ്പ് ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക്
പരീക്ഷണങ്ങൾക്കും, പ്രോട്ടോടൈപ്പിനും, ഉൽപ്പാദനത്തിനും റോഡ് മാപ്പ്.
ഗവേഷണത്തിനും വികസനത്തിനും ലബോറട്ടറികൾ
വ്യവസായ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, അക്കാഡമിക് സ്ഥാപനങ്ങൾ .
6ജി വിദ്യയ്‌ക്കായി സ്പെക്ട്രം
6ജി കേന്ദ്രമായി ഇന്ത്യയെ മാറ്റാൻ ഗവേഷണം
ദൈനം ദിന ജീവിതത്തിൽ:
സ്‌മാർട്ട് ക്ളാസുകൾ, വിദൂര വിദ്യാഭ്യാസം, ഡിജിറ്റൽ സ്‌കൂൾ
റോബോട്ടിക് സർജറി, ഓൺലൈൻ ചികിത്സ, ഓട്ടോമേറ്റഡ് ലാബുകൾ
സ്‌മാർട്ട് മാലിന്യ സംസ്‌കരണം, പി.ഒ.എസ് ഇടപാടുകൾ
സ്വയം പ്രവർത്തിക്കുന്ന പൊതുഗതാഗതം, ഡിജിറ്റൽ ലൈബ്രറി,
6ജി വിപ്ളവം
മൊബൈൽ എഡ്‌ജ് കംപ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റിമോട്ട് കൺട്രോൾ ഫാക‌്ടറികൾ, സ്വയം ഓടുന്ന കാറുകൾ, മനുഷ്യന്റെ തലച്ചോറിൽ നിന്ന് നേരിട്ട് സന്ദേശം സ്വീകരിക്കുന്ന സ്‌മാർട്ട് ഉപകരണങ്ങൾ
ഉപകരണങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് സ്വയം പ്രവർത്തിക്കും.(ഉദാ. റോഡിൽ വാഹനങ്ങൾ പരസ്‌പരം അകലം പാലിച്ച് സ്വയം സഞ്ചരിക്കും)
'5ജി അവതരിപ്പിച്ച് 6 മാസത്തിന് ശേഷംഇന്ത്യ 6ജി ചർച്ച ചെയ്യുന്നു. ഈ നയരേഖ 6ജിക്കുള്ള അടിത്തറയാകും'.-നരേന്ദ്രമോദി, പ്രധാനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |