തിരുവനന്തപുരം: മാലിന്യം നീക്കം ചെയ്യുന്നതിനായി കൊച്ചി കോർപ്പറേഷനും സോൺടയും തമ്മിലുള്ള കരാറിൽ 32 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
ലൈഫ് മിഷൻ ബ്രഹ്മപുരം ചോദ്യങ്ങൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. ബ്രഹ്മപുരത്ത് വൻ തട്ടിപ്പാണ് നടന്നത്. 54 കോടിയുടെ പദ്ധതി 22 കോടിയ്ക്ക് ഉപകരാർ കൊടുത്തു. ലൈഫ് മിഷനേക്കാൾ വലിയ അഴിമതിയാണ് നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാണ്. സർക്കാർ അന്വേഷണത്തിന് പ്രസക്‌തിയില്ല. വിജിലൻസ് അന്വേഷണം കൊണ്ട് കാര്യമില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
ബ്രഹ്മപുരത്തെ ബയോമൈനിംഗ് പ്രവർത്തനം സോണ്ട ഉപകരാർ നൽകിയതിന്റെ തെളിവ് പുറത്തുവന്നിരുന്നു. ആരഷ് മീനാക്ഷി എൻവയറോകെയർ എന്ന സ്ഥാപനത്തിനാണ് സോൺട 2021 നവംബറിൽ ഉപകരാർ നൽകിയത്. ഈ സ്ഥാപനത്തിനും ബയോമൈനിംഗിൽ പ്രവർത്തി പരിചയമില്ല. 54 കോടിയുടെ കരാറിൽ 22 കോടിയോളം രൂപയ്ക്കാണ് ഉപകരാർ നൽകിയത്. ഇതിന് കോർപ്പറേഷന്റെ അനുമതിയില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |