കൊച്ചി: നവകേരള യാത്രയിലെ അക്രമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഹർജിയിൽ നടപടിക്രമങ്ങൾ വ്യക്തമാക്കി കോടതി. ഗവർണറിൽ നിന്നുള്ള പ്രോസിക്യൂഷൻ അനുമതി ഹർജിക്കാരൻ ഹാജരാക്കിയാലേ കോടതിക്ക് സ്വമേധയാ കേസെടുക്കാനാകൂവെന്ന് എറണാകുളം സി.ജെ.എം കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് കോടതിയെ സമീപിച്ചത്.
മറുപടിക്ക് സമയം അനുവദിച്ച് ഹർജി നവംബർ ഒന്നിലേക്ക് മാറ്റി. നവകേരളയാത്രയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത് രക്ഷാപ്രവർത്തനമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |