കൊച്ചി: വൈക്കം സത്യഗ്രഹത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെ.പി.സി.സി സംഘടിപ്പിക്കുന്ന ജാഥകൾക്ക് 29ന് എറണാകുളത്ത് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് നയിക്കുന്ന കെ.പി. നവോത്ഥാന യാത്ര, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ നയിക്കുന്ന സ്മൃതി യാത്ര, തമിഴ്‌നാട് ഈറോഡിലെ ഇ.വി. രാമസ്വാമി നായ്ക്കർ സ്മൃതിമണ്ഡപത്തിൽ നിന്ന് കെ.വി.എസ്. ഇളങ്കോവൻ എം.എൽ.എ നയിക്കുന്ന സ്മൃതിയാത്ര എന്നിവയാണ് ജില്ലയിലെത്തുന്നത്.
ആലോചനായോഗം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ജെബി മേത്തർ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |