കോഴിക്കോട്: മികവുറ്റ നേതൃപാടവത്തിലൂടെ ബിസിനസ് സംരംഭങ്ങളെ മികച്ച വളർച്ചയിലേക്കു നയിക്കുന്ന വ്യവസായികൾക്കായി ഏർപ്പെടുത്തിയ മോസ്റ്റ് പ്രോമിസിംഗ് ബിസിനസ് ലീഡേഴ്സ് ഒഫ് ഏഷ്യ പുരസ്കാരം വി.കെ.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.കെ.സി റസാക്കിന്. മുംബയിൽ സംഘടിപ്പിച്ച ഏഷ്യൻ ബിസിനസ് ലീഡേഴ്സ് കോൺക്ലേവിൽ ഫിലിം പ്രൊഡ്യൂസർ ആനന്ദ് എൽ. റായിയിൽ നിന്ന് വി.കെ.സി റസാക്ക് പുരസ്കാരം സ്വീകരിച്ചു.
'ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങളും സേവനങ്ങളും നൽകുന്നതിലാണ് വി.കെ.സി ഗ്രൂപ്പിന്റെ ശ്രദ്ധ. ഇതിനായി കഠിനാദ്ധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന വി.കെ.സി ടീമിനു ലഭിച്ച അംഗീകാരമാണീ പുരസ്കാരമെന്ന്' വി.കെ.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.കെ.സി റസാക്ക് പറഞ്ഞു.
1984ൽ കോഴിക്കോട്ട് തുടക്കമിട്ട വി.കെ.സി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ പിയു പാദരക്ഷാ നിർമാതാക്കളാണ്. ഇന്ത്യയ്ക്കു പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, സുഡാൻ എന്നീ രാജ്യങ്ങളിലും ഉത്പാദന യൂണിറ്റുകൾ ഉണ്ട്. കേരളത്തിനു പുറമെ തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്, ഗുജറാത്ത്, വെസ്റ്റ് ബംഗാൾ, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഉത്പാദന കേന്ദ്രങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |