കൊച്ചി: മുൻനിര ടെലികോം സേവന ദാതാവായ വി കേരളത്തിലെ മുൻനിര ബ്രോഡ്ബാൻഡ് സേവന ദാതാവായ ഏഷ്യാനെറ്റുമായി സഹകരിച്ച് സംയോജിത ഫൈബർ, മൊബിലിറ്റി സേവനങ്ങൾ ലഭ്യമാക്കാനായി വി വൺ അവതരിപ്പിച്ചു. ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ, പ്രീപെയ്ഡ് മൊബൈൽ കണക്ഷൻ, 13 ഒ.ടി.ടികൾ എന്നിവ ഒരൊറ്റ പ്ലാനിനു കീഴിൽ ലഭ്യമാക്കുന്ന 3 ഇൻ 1 പദ്ധതിയാണ് വി വൺ ഉപഭോക്താക്കൾക്കു ലഭ്യമാക്കുക.
പരിധിയില്ലാത്ത കോളുകളും പ്രതിദിനം 2ജി.ബി ഡാറ്റയുള്ള മൊബൈൽ പ്രീപെയ്ഡ് കണക്ഷൻ, 40, 100 എം.ബി.പി.എസ് വേഗങ്ങളിലുള്ള പരിധിയില്ലാത്ത ഡാറ്റയുമായുള്ള ബ്രോഡ്ബാൻഡ് കണക്ഷൻ, 13 ഒ.ടി.ടികൾ തുടങ്ങിയവയാണ് വി ലഭ്യമാക്കുന്നത്.
40 എം.ബി.പി.എസ് വേഗതയുള്ള ബ്രോഡ്ബാൻഡിന് ത്രൈമാസ റീചാർജ് തുക 2499 രൂപയും പ്രതിവർഷ റീചാർജ് തുക 9555 രൂപയുമാണ്. 100 എം.ബി.പി.എസിൽ ത്രൈമാസത്തേക്ക് 3399 രൂപയും ഒരു വർഷത്തേക്ക് 12955 രൂപയുമാണ് തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |