കണ്ണൂർ: കണ്ണൂർ ജില്ല വെറ്ററിനറി കേന്ദ്രത്തോടനുബന്ധിച്ചുള്ള ഔട്ട് പെഷ്യന്റ് വെയ്റ്റിംഗ് റൂം ഉദ്‌ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവഹിച്ചു . ജില്ല പഞ്ചായത്തിന്റെ പദ്ധതിയിലുൾപ്പെടുത്തിയാണ് റൂം നിർമ്മിച്ചത്.ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ.എസ്.ജെ. ലേഖ സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.പി.ശോഭ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ടി.വി.ജയമോഹനൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ.വി.പ്രശാന്ത്, ഡോ.ബാലഗോപാൽ, സീനിയർ വെറ്ററിനറി സർജൻ ഡോ. പി. കെ. പദ്മരാജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |