തൃക്കരിപ്പൂർ: ഭഗത് സിംഗിന്റെ രക്തസാക്ഷിത്വ ദിനത്തിൽ എ.ഐ.വൈ.എഫ് പ്രവർത്തകർ തങ്കയം താലൂക്ക് ആശുപത്രിയിലേക്ക് മരുന്നുകുപ്പികൾ നൽകി. തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി സി.പി.ഐ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി എം.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.നസീർ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ കെ.ടി.രഞ്ജിത, ജെ.എച്ച്.മനോജ് എന്നിവർ ചേർന്ന് മരുന്ന് ബോട്ടിലുകൾ ഏറ്റുവാങ്ങി. മണ്ഡലം സെക്രട്ടറി ദിലീഷ് ഉദിനൂർ, സി.പി.ഐ തൃക്കരിപ്പൂർ ലോക്കൽ സെക്രട്ടറി എം.പി.ബിജീഷ് എന്നിവർ സംസാരിച്ചു. എ.ഐ.വൈ.എഫ് തൃക്കരിപ്പൂർ യൂണിറ്റ് പ്രസിഡന്റ് എം.പി.വിനീഷ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.വി.ബജിത്ത് , ശ്രുതി മാണിയാട്ട്, എം.സനൂപ് , നിതിൻ ഇടയിലെക്കാട് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |