കാഞ്ഞങ്ങാട്: ആരോഗ്യ ജാഗ്രത മുന്നൊരുക്കത്തിനുള്ള വളണ്ടിയർ പരിശീലനം ജില്ലാശുപത്രിയിൽ നഗരസഭാ കൗൺസിലർ എൻ.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ: കെ.വി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പി.പി.യൂണിറ്റ് തയ്യാറാക്കിയ ആരോഗ്യ ജാഗ്രത 2022 ആൽബം കൗൺസിലർ വന്ദന ബൽരാജ് കെ.വി. പ്രകാശിന് നൽകി പ്രകാശനം ചെയ്തു. കൗൺസിലർമാരായ പി.വീണ,ദാമോദരൻ, കുസുമ ഹെഗ്‌ഡെ, കുഞ്ഞികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. തുർന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ: ചന്ദ്ര മോഹനൻ , ജില്ലാ വി.ബി.ഡി ഓഫീസർ വേണുഗോപാൽ എന്നിവർ ക്ലാസെടുത്തു. പി. മുരളീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.ദാക്ഷായണി സ്വാഗതവും പി.വി മുഹമ്മദ് അൻവർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |