വൈക്കം . നഗരസഭ 26ാം വാർഡിലെ തൊഴിലുറപ്പ് 100 ദിവസം പിന്നിട്ടതിന്റെ ആഘോഷം പ്രതിപക്ഷ നേതാവ് എസ് ഹരിദാസൻ നായർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അശോകൻ വെള്ളവേലി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്രഹ്മപുരം മാലിന്യക്കൂമ്പാരത്തിലെ അഗ്‌നിബാധ ഒഴിവാക്കുന്നതിനുള്ള ഫയർഫോഴ്സിന്റെ പ്രവർത്തനത്തിൽ പങ്കാളികളായ വാർഡിൽ താമസിക്കുന്ന സേനാംഗങ്ങളായ ടി ഷാജി കുമാർ, ലജിശേഖർ, സുനൂബ് എന്നിവരെ ആദരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലേഖാ ശ്രീകുമാർ, കൗൺസിലർമാരായ ആർ സന്തോഷ്, എബ്രഹാം പഴയടകവൻ, എ സി മണിയമ്മ, കവിതാ രാജേഷ്, സി ഡി എസ് മെമ്പർ ലഞ്ജിനി, ഗീതാ രതീശൻ, ആശാ സുരേഷ്, ജഗദീഷ് അക്ഷര എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |