കൊഴിഞ്ഞാമ്പാറ: കെ.വി.വി.ഇ.എസ് യൂണിറ്റ് (ഒന്ന്) ഷോപ്പിംഗ് ഫെസ്റ്റ്-2023 പഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. തങ്കലക്ഷ്മി ചിട്ട് ഫണ്ട്സ് ആർ.ജയപ്രകാശ് മുഖ്യാതിഥിയായി. യൂണിറ്റ് ജന.സെക്രട്ടറി എ.അബ്ദുൾസമദ്, ഐ.മുഹമ്മദ് നൗഷാദ്, ജി.നാഗരാജ് സംസാരിച്ചു.
ഏപ്രിൽ ഒന്നുമുതൽ ആഗസ്റ്റ് 31 വരെ കൊഴിഞ്ഞാമ്പാറയിലെ സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ കൂപ്പൺ ലഭിക്കും. തുടർന്ന് ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ പത്തുലക്ഷത്തിന് മുകളിലുളള സമ്മാനം ഉപഭോക്താക്കൾക്ക് നൽകുമെന്ന് യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |