മുംബയ്: പുതുതായി 15 രാജ്യങ്ങളിലേക്ക് കൂടി വിമാന സർവീസ് വ്യാപിപ്പിക്കാൻ ഇൻഡിഗോ എയർലൈൻസ് പദ്ധതി. ഇതിന്റെ ഭാഗമായി അടുത്ത സാമ്പത്തിക വർഷം 350 വിമാനങ്ങൾ കൂടി വാങ്ങാൻ എയർലൈൻ കമ്പനിയായ ഇൻഡിഗോ ആലോചിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. കമ്പനിയുടെ സർവീസുകൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം 10 കോടിയായി ഉയർത്തുക എന്ന ലക്ഷ്യം നിറേവറ്റാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഈ വർഷത്തെ കണക്കുകൾ നോക്കുമ്പോൾ 306 വിമാനങ്ങളിലായി 8.5 കോടി ആളുകൾക്ക് കമ്പനി സേവനം നൽകിക്കഴിഞ്ഞു.
840 വിമാനങ്ങൾ വാങ്ങുന്നതിന് എയർബസും ബോയിംഗുമായി കരാറായെന്ന് കഴിഞ്ഞ മാസം എയർ ഇന്ത്യ വ്യക്തമാക്കിയിരുന്നു. 370 വിമാനങ്ങൾ ഏറ്റെടുക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അറിയിപ്പിലുണ്ട്. എയർബസിൽ നിന്നും 250 എണ്ണം, ബോയിംഗിൽ നിന്നും 220 എണ്ണം എന്ന കണക്കിൽ ആകെ 470 വിമാനങ്ങൾക്ക് എയർ ഇന്ത്യ ഓർഡർ നൽകിയെന്നാണ് കഴിഞ്ഞ മാസം റിപ്പോർട്ട് വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |