നാഗർകോവിൽ: കൊല്ലങ്കോട് ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി തൂക്കനേർച്ചയ്ക്ക് ഭക്തിസാന്ദ്രമായ തുടക്കം.രാവിലെ അഞ്ചു മണിയോടെ ദേവിയെ പച്ചപ്പന്തലിലേക്ക് എഴുന്നള്ളിച്ച് കുടിയിരുത്തി.തുടർന്നാണ് ചരിത്രപ്രസിദ്ധമായ തൂക്കനേർച്ചയ്ക്ക് തുടക്കം കുറിച്ചത്. ഇന്നലെ രാവിലെ 6.30ന് ദേവീതൂക്കത്തിന് തൂക്കവില്ല് വേങ്കഞ്ഞി ക്ഷേത്രത്തെ പ്രദക്ഷിണം വച്ചു.തുടർന്ന് നേർച്ചക്കുട്ടികളുമായി തൂക്കക്കാർ വില്ലിൽ പ്രദക്ഷിണം വച്ചു.1379 കുട്ടികളാണ് ഇക്കുറി തൂക്കനേർച്ച നടത്തിയത്. 343 പ്രാവശ്യം തൂക്കവില്ല് ക്ഷേത്രത്തെ പ്രദക്ഷിണം വയ്ക്കുകയുണ്ടായി.ഇന്ന് പുലർച്ചയോടെ തൂക്കനേർച്ച പൂർത്തിയാകുമെന്ന് ദേവസ്വം സെക്രട്ടറി മോഹനകുമാർ പറഞ്ഞു. തൂക്കനേർച്ചയ്ക്കും ദേവീ ദർശനത്തിനും ഭക്തജനപ്രവാഹം രാത്രിയും തുടർന്നു.തൂക്കനേർച്ച പൂർത്തിയാക്കി വില്ലിൻമൂട്ടിൽ ഗുരുസിയോടെ ഉത്സവം സമാപിക്കും.ചടങ്ങുകൾക്ക് ക്ഷേത്ര ഭാരവാഹികളായ രാമചന്ദ്രൻ നായർ, ശ്രീനിവാസൻ തമ്പി, മോഹനകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |