തൊടുപുഴ: ഉപയോഗത്തിനായി കഞ്ചാവ് സൂക്ഷിച്ച കേസിൽ യുവതിയും സൃഹൃത്തും പിടിയിൽ. തൊടുപുഴ ഞറുകുറ്റി സ്വദേശി സനൽ( 21), ഇയാളോടൊപ്പം രണ്ടു മാസമായി കഴിയുന്ന കോഴിക്കോട് സ്വദേശി സരിഗ (21) എന്നിവരെയാണ് ഡിവൈ.എസ്.പി എം.ആർ. മധുബാബുവിന്റെ സ്‌ക്വാഡ് പിടികൂടിയത്.
യുവതി തൊടുപുഴയിലെ ബ്യൂട്ടി പാർലർ ജീവനക്കാരിയാണ്. ഇവർക്ക് കഞ്ചാവ് നൽകി വന്നിരുന്ന മൂന്ന് നിയമ വിദ്യാർത്ഥികളെ ലോഡ്ജിൽ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരിൽ നിന്ന് ഉപയോഗത്തിനായി കഞ്ചാവ് വാങ്ങിയ മുതലക്കോടം പാറയ്ക്കൽ ജിബിനെ (26) രണ്ടു ഗ്രാം കഞ്ചാവുമായി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
മറ്റൊരു സംഭവത്തിൽ ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച യുവാവും യുവതിയും അങ്കമാലിയിൽ പിടിയിലായി. ഇടുക്കി രാജകുമാരി സ്വദേശി ആൽബിറ്റും കായംകുളം സ്വദേശി അനഘയുമായാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 20 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. ഇവർ കാക്കനാട് ലഹരിമരുന്ന് കച്ചവടം നടത്തുന്നവരാണെന്നാണ് പൊലീസ് പറയുന്നത്. മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |