മുംബയ്: കഴിഞ്ഞയാഴ്ച ഓഹരി വിപണിയിൽ ഏറ്റവുമധികം മൂല്യമുള്ള 5 കമ്പനികളുടെയും വിപണി മൂല്യമിടിഞ്ഞു. ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസ്, എസ്ബിഐ എന്നിവയുടെ മൂല്യത്തിലാണ് ഏറ്റവുമധികം ഇടിവ് രേഖപ്പെടുത്തിയത്. ഒരാഴ്ച കൊണ്ട് 10 ഇൽ 5 കമ്പനികളുടെ വിപണി മൂല്യത്തിൽ 86,447.12 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ച സെൻസെക്സ് 462 .8 പോയിന്റാണ് ഇടിഞ്ഞത്. റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ് സി ബാങ്ക്, ഇൻഫോസിസ്, എസ്ബിഐ എന്നിവയുടെ മൂല്യത്തിൽ കുറവ് രേഖപെടുത്തിയപ്പോൾ ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, എച്ച്ഡിഎഫ് സി, ഭാരതി എയർടെൽ, എന്നിവയിൽ വർധനവുണ്ടായി. ഇൻഫോസിസിന്റെ വിപണി മൂല്യം 25,217.2 കോടി രൂപ കുറഞ്ഞ് 5,72,687.97 കോടി രൂപയായി. എസ്ബിഐ യുടെ മൂല്യം 21,062.08 കോടി രൂപ ഇടിഞ്ഞ് 4,51,228.38 കോടി രൂപയായി . ടി സി എസിന്റെ വിപണി മൂല്യം 21,039.55 കോടി രൂപ കുറഞ്ഞ് 11,42,154.59 കോടി രൂപയായി. റിലയൻസ് ഇൻഡസ്ട്രീസിന്റെ 13,226.53 കോടി രൂപ കുറഞ്ഞ് 14,90,775.48 കോടി രൂപയും എച്ച് ഡിഎഫ് സി ബാങ്കിന്റെ 5901 .76 കോടി രൂപ കുറഞ്ഞ് 8,71,416.33 കോടി രൂപയുമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |