SignIn
Kerala Kaumudi Online
Saturday, 21 September 2024 5.06 AM IST

ഒറ്റ ചാർജിൽ 490 K.M

Increase Font Size Decrease Font Size Print Page
kona

ഒറ്റ ചാർജിൽ 490 കിലോമീറ്റർ ഓടാൻ കഴിയുന്ന കാ‍ർ. ഇലക്ട്രിക്ക് കാർ വിപണി കാത്തിരുന്ന ഹ്യുണ്ടായ് കോന ഇലക്ട്രിക് വരുന്നത് നിറയെ സവിശേഷതകളുമായാണ്. ഐസിഇ, ഹൈബ്രിഡ്, ഓൾ-ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളിൽ കോന ലഭ്യമാകും.

രണ്ടാം തലമുറ ഹ്യുണ്ടായ് കോന ഇലക്ട്രികിൽ 48.4 kWh, 65.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളാണ് നൽകിയിരിക്കുന്നത്. സ്റ്റാൻഡേർഡ് റേഞ്ചിൽ വരുന്ന 48.4 kWh ബാറ്ററിക്കൊപ്പം നൽകിയിയിരിക്കുന്ന ഇലക്ട്രിക് മോട്ടോർ 153 എച്ച്പി പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 65.4 kWh ബാറ്ററിക്കൊപ്പമുള്ള ഇലക്ട്രിക്ക് മോട്ടർ 215 എച്ച്പി കരുത്തും 255 എൻഎം ടോർക്കും നൽകുന്നു.

ലോങ് റേഞ്ച് കോന ഇലക്ട്രിക് ഒരു തവണ ചാർജ് ചെയ്താൽ 490 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്ന് ഹ്യുണ്ടായ് അവകാശപ്പെടുന്നു. റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും നൽകിയിട്ടുണ്ട്. ഇതിലൂടെ വൺ പെഡൽ ഡ്രൈവിങ് സാധ്യമാകും.

സ്ലീക്കർ-ലുക്ക് റാപ്പറൗണ്ട് ഫ്രണ്ട് ലൈറ്റ് ബാറാണ് നൽകിയിട്ടുള്ളത്. സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകളും പിക്സൽ ഗ്രാഫിക്സ് എക്സ്റ്റീരിയറും ഷാർപ്പ് ലൈനുകളും പുതിയ കോന ഇവിയിൽ നൽകിയിട്ടുണ്ട്.

പുതിയ തലമുറ കോനയ്ക്ക് 150 എംഎം നീളം കൂടുതലാണ്. 60 എംഎം നീളമുള്ള വീൽബേസും പുതിയ മോഡലിലുണ്ട്. പഴയ കോനയേക്കാൾ 25 എംഎം വീതിയും പുതിയ കോനയ്ക്ക് കൂടുതലായി നൽകിയപ്പോൾ കോനയുടെ പുതിയ മോഡൽ അല്പം വലിപ്പം കൂടുതലാണെന്ന് പറയാം.

കീലെസ് എൻട്രി, ഒടിഎ അപ്‌ഡേറ്റുകൾ, 8 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, കണക്റ്റഡ് കാർ ടെക്‌നോളജി, പവേർഡ് ടെയിൽഗേറ്റ് എന്നിവ ഉണ്ടാകും. ബ്ലൈൻഡ്-സ്പോട്ട് കൊളിഷൻ ഒഴിവാക്കാനുള്ള അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ലെയ്ൻ-കീപ്പിങ് അസിസ്റ്റ്, ഫോർവേഡ് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ് തുടങ്ങിയ ADAS ഫീച്ചറുകളും കോനയിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.