SignIn
Kerala Kaumudi Online
Friday, 26 April 2024 10.51 AM IST

റിയൽമി സി 55 വിപണിയിൽ: വില 9,999 രൂപ മുതൽ

real3

കൊച്ചി: സ്‌മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി സി പരമ്പരയിലെ പുതിയ സി 55 സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി. 64 എം.പി ക്യാമറയും 33 വാട് ചാർജിംഗുമുള്ള ഫോണിന് ആധുനിക ഫീച്ചറുകൾ, ആകർഷകമായ ഡിസൈൻ പ്രത്യേകതയാണ്. മികവും പ്രവർത്തനക്ഷമതയും സമന്വയിപ്പിക്കുന്നതാണ് ഫോണെന്ന് റിയൽമി ഗ്‌ളോബൽ പ്രോഡക്ട് മാനേജർ ശ്രീഹരി പറഞ്ഞു..
64 എം.പി ക്യാമറ മികച്ച ഫോട്ടോകൾ എളുപ്പത്തിൽ പകർത്താൻ സഹായിക്കും. 8 എം.പി സെൽഫി ക്യാമറയും എക്‌സ്‌ക്ലൂസീവ് സ്ട്രീറ്റ് ഫോട്ടോഗ്രാഫി മോഡ് ഉൾപ്പെടെ ഫോട്ടോഗ്രാഫി ഫംഗ്ഷനുകളും സി 55നുണ്ട്.
കൊച്ചി ഉൾപ്പെടെ കേരളത്തിൽ 1,300 സ്റ്റോറുകൾ റിയൽമിക്കുണ്ട്. 2023 അവസാനം സ്റ്റോറുകൾ 30 ശതമാനം വരെ വർദ്ധിപ്പിക്കും. നിലവിലുള്ള 15 സേവന കേന്ദ്രങ്ങൾക്കൊപ്പം ഏഴെണ്ണം കൂടി ആരംഭിക്കും. കേരളത്തിൽ റിയൽമിയുടെ വിപണി വിഹിതം 10 ശതമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, REALMI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.