
റിയാദ്: ഉംറ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ഒട്ടേറേ പേർ മരിച്ചതായി റിപ്പോർട്ട്. സൗദി അറേബ്യയിലെ മഹായിലാണ് അപകടമുണ്ടായത്. ബംഗ്ളാദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് ജിദ്ദ റൂട്ടിലെ അബഹയ്ക്കും മഹായിലിനും ഇടയിലുള്ള ഷഹാർ അൽറാബത്ത് ചുരത്തിൽ അപകടത്തിൽപ്പെട്ടത് . ബസ് അപകടത്തിൽപ്പെട്ട് കത്തിയമർന്നു. 20-ൽ അധികം പേർ മരിച്ചതായാണ് പ്രാഥമിക വിവരം.
പരിക്കേറ്റ 18 പേരെ മഹായിലെ ജനറൽ ആശുപത്രി, അബഹ അസീർ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ഇന്ത്യാക്കാരാരും അപകടത്തിലുൾപ്പെട്ടിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |