SignIn
Kerala Kaumudi Online
Wednesday, 07 January 2026 3.30 PM IST

ജസ്റ്റ് മിസ്! പഞ്ചാബ് പൊലീസിനെ നോക്കുകുത്തിയാക്കി ഇന്നോവയിൽ രക്ഷപ്പെട്ട് അമൃത് പാൽ സിംഗ്, രണ്ടുപേരെ കസ്റ്റഡിയിലെടുത്തു

Increase Font Size Decrease Font Size Print Page
amritpal-singh

ന്യൂഡൽഹി: വീണ്ടും പൊലീസിനെ നോക്കുകുത്തിയാക്കി ഖാലിസ്ഥാൻ നേതാവ് അമൃത് പാൽ സിംഗ്. ഇന്നലെ വൈകിട്ട് പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിൽ വ്യാപക തെരച്ചിൽ നടക്കവെ, സഹായി പപാൽപ്രീത് സിംഗിനൊപ്പം അമൃത് പാൽ സിംഗ് കടന്നുകളയുകയായിരുന്നു. ഇയാളുടെ മറ്റ് രണ്ട് സഹായികളെ പൊലീസ് പിടികൂടിയിട്ടുണ്ട്.


ഫഗ്വാരയിൽ നിന്ന് ഹോഷിയാർപൂരിലേക്ക് വരികയായിരുന്ന വെള്ള ഇന്നോവ കാറിൽ അമൃത്പാൽ സിംഗും സഹായികളും ഉണ്ടായിരുന്നെന്ന സംശയത്തിൽ പൊലീസ് പിന്തുടർന്നു. എന്നാൽ ഇവർ വാഹനം ചെക്‌പോസ്റ്റിൽ നിർത്താതെ കടന്നുകളയുകയായിരുന്നു.

പഞ്ചാബ് പൊലീസ് സമീപ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തുന്നുണ്ട്. ഇന്നോവ കാറിനെ പിന്തുടരുകയായിരുന്ന രണ്ടുപേരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും പഞ്ചാബ് സ്വദേശികളാണെങ്കിലും ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലായിരുന്നു താമസം.

TAGS: CASE DIARY, AMRITPAL SINGH, PUNJAB POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY