മലപ്പുറം: മാതാപിതാക്കൾ വേണ്ടത്ര പരിചരണം കൊടുക്കാത്ത കുട്ടിയെ ഏറ്റെടുക്കാനൊരുങ്ങി ശിശുക്ഷേമ സമിതി. നടുവട്ടം അയിലക്കാട് റോഡിൽ ടെന്റ് കെട്ടി താമസിക്കുന്ന നാടോടി ദമ്പതികളുടെ രണ്ട് വയസുള്ള കുട്ടിയെ ഏറ്റെടുക്കാനുള്ള നിയമനടപടികളാണ് അധികൃതർ ആരംഭിച്ചത്.
ദമ്പതികൾക്ക് കൂലിപ്പണിയാണ്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയാൽ മദ്യപിച്ച് ബോധരഹിതരാകും. കുട്ടി പാതിരാത്രി റോഡിലേക്ക് പോകുന്ന അവസ്ഥവരെയുണ്ടായി. ഇവർ താമസിക്കുന്നതിന് സമീപം കാടാണ്. ഈ കാട്ടിലേക്ക് പോകുമോയെന്ന പേടിയും അധികൃതർക്കുണ്ട്.
കുഞ്ഞ് മാതാപിതാക്കൾക്കൊപ്പം കഴിയുന്നത് സുരക്ഷിതമല്ലെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഏറ്റെടുത്ത് സുരക്ഷിതമായി താമസിക്കാനുള്ള നടപടികൾ ശിശുക്ഷേമ സമിതി തുടങ്ങിയത്. ഇതിനാവശ്യമായ രേഖകൾ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |