അങ്കമാലി: അങ്കമാലി സ്പോർട്സ് അസോസിയേഷൻ അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഫീഫ മെഡിക്കൽസ് വാളാഞ്ചേരി എകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിനെ തോൽപ്പിച്ച് ജേതാക്കളായി. അണ്ടർ സെവന്റീസ് മത്സരത്തിൽ ഫയാസ് എഫ്.സി കാലടിയെ ഈഗിൾ എഫ്.എ. പറമ്പയം എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചു.
അൻവർ സാദത്ത് എംഎൽഎ, ജില്ല പഞ്ചായത്ത് അംഗം അനുമോൾ ബേബി, ഫെഡറൽ ബാങ്ക് മാനേജർ പി.വി.ജോസ്, മനേജർ കാൻകോർ കമ്പനി പർചേസ് ഹെഡ് സംഗീത് മൈക്കിൾ, എ.എസ്.ഐ ട്രഷറർ ബാബു സാനി,നിക്സൺ മാവേലി എന്നിവർ മുഖ്യാതിഥികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |