കട്ടപ്പന :ഗവ. കോളേജിനെ ആധുനിക നിലവാരത്തിലേക്ക് ഉയർത്താൻ ഇടുക്കി പാക്കേജിൽനിന്നും അനുവദിച്ച അഞ്ച് കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ച വിവിധ അക്കാദമിക ഗവേഷണ പദ്ധതികൾ ഇന്ന് രാവിലെ 10.15ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. വി കണ്ണൻ അദ്ധ്യക്ഷനാകും. ജില്ലാ പ്ലാനിങ് ഓഫീസർ ടി.ജ്യോതിമോൾ, എം.ജി. സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ. ഡോ. സെനോ ജോസ്, സ്വാഗതസംഘം ജനറൽ കൺവീനർ അനൂപ് ജെ ആലയ്ക്കാപ്പള്ളി, നഗരസഭ കൗൺസിലർ മഞ്ജു സതീഷ്, എം.ജി സർവകലാശാല സെനറ്റ് അംഗം ഡോ. സിമി സെബാസ്റ്റ്യൻ, കോളേജ് യൂണിയൻ ചെയർമാൻ സ്വരാഗ് ഇ.കെ, ഡോ. മിനിജ എബ്രഹാം എന്നിവർ സംസാരിക്കും. സെൻട്രലൈസ്ഡ് റിസർച്ച് ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റി, ഇന്റഗ്രേറ്റഡ് ഡിജിറ്റൽ എക്സാമിനേഷൻ ആൻഡ് നെറ്റ്വർക്ക് സെന്റർ, സെന്റർ ഫോർ ലാംഗ്വേജ് ലേണിങ് ആൻഡ് കമ്യൂണിക്കേഷൻ സ്‌കിൽസ്, ഡാറ്റ അക്വിസിഷൻ ആൻഡ് അനലിറ്റിക്സ് ഫെസിലിറ്റി, അഡ്വാൻസ്ഡ് എക്സ്പിരിമെന്റൽ സയൻസ് ലാബ്, അസ്ട്രണോമിക്കൽ ലാബ് എന്നിവയാണ് പൂർത്തീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |