തിരുവനന്തപുരം: ഗവ.ലാ കോളേജിലെ ഭൂമിത്രസേന ക്ലബിന് പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് ദേശീയ അംഗീകാരം.17-ാമത് സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന അക്ഷയശ്രീ അവാർഡാണ് ലഭിച്ചത്.കോളേജ് പരിസരത്ത് ജൈവക്കൃഷി പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണിത്.ഭൂമിത്രസേന ക്ലബിന്റെ സ്റ്റുഡന്റ് കോഓർഡിനേറ്ററും മൂന്നാം വർഷ നിയമ വിദ്യാർത്ഥിയുമായ ആദർശ്.എസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.കോളേജ് പ്രിൻസിപ്പൽ ഡോ.ഹമീമ.എം,ഫാക്കൽറ്റി കോഓർഡിനേറ്റർ ഡോ.മഞ്ജുഷ സൂസൻ ജോർജ് എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |