SignIn
Kerala Kaumudi Online
Thursday, 26 September 2024 3.22 AM IST

പാചക വാതക വിലവർദ്ധനവിനെതിരെ രാജ്യവ്യാപകമായി സമരം സംഘടിപ്പിക്കും : ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

Increase Font Size Decrease Font Size Print Page
gg


തൃശൂർ: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ അനിയന്ത്രിതമായ വില വർദ്ധനവിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഹോട്ടലുടമ സംഘടനകളുമായി കൈ കോർത്ത് കൊണ്ട് രാജ്യവ്യാപകമായി പ്രതിഷേധ സമരം വ്യാപിപ്പിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസ്സോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണ പൊതുവാൾ പ്രസ്താവിച്ചു.


പാചകവാതക വിലവർദ്ധനവിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസ്സോസിയേഷൻ തൃശൂർ ജില്ല കമ്മറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിക്കടിയുള്ള വിലവർദ്ധനവ് ഹോട്ടൽ വ്യപാര മേഖലയെ തകർക്കുമെന്നും, വർദ്ധിപ്പിച്ച തുക പിൻവലിക്കണമെന്നും ബാലകൃഷ്ണ പൊതുവാൾ കേന്ദ്ര-സർക്കാരിനോട് ആവശ്യപ്പെട്ടു.

തൃശൂർ തെക്കെ ഗോപുര നടയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ ഹോട്ടലുടമകൾ തലയിൽ ഓലയും, വിറകും ചുമന്ന് കൊണ്ട് ഏജീസ് ഓഫീസിന് മുന്നിൽ വിറക് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമരത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.ബിജുലാൽ, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. സുഗുണൻ , സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, മുൻസംസ്ഥാന വർക്കിംഗ് പ്രസിഡന്റുമാരായ ജി.കെ.പ്രകാശ്, എം. ശ്രീകുമാർ , ജില്ലാ ഭാരവാഹികളായ വി.ആർ.സുകുമാർ, സുന്ദരൻ നായർ, എൻ.കുമാരൻ ,വി.ജി. ശേഷാദ്രി, പി.എസ്.ബാബുരാജ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HOTEL AND REATAURANT ASSOCIATION, GAS CYLINDER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.