'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ', 'തൊണ്ടിമുതലും ദൃക്സാക്ഷിയും, 'മാലിക്', 'ഈട' തുടങ്ങിയ ചിത്രങ്ങളിലൊക്കെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് നിമിഷ സജയൻ. സംസ്ഥാന ചലച്ചിത്ര അവാർഡ് അടക്കം നടിയെ തേടിയെത്തിയിരുന്നു.
നടി പോസ്റ്റ് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ നിമിഷയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. നഗ്നയായ ഒരു സ്ത്രീ തിരിഞ്ഞിരിക്കുന്ന ചിത്രം വരച്ച്, അതിനൊപ്പം കൊടുത്തിരിക്കുന്ന വരികളെയാണ് ചിലർ വിമർശിക്കുന്നത്.
'ചില രാത്രികളിൽ, എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു. കണ്ണ് അടയുന്നു, അപ്പോൾ ഞാൻ കാണുന്നത് നിന്നെയാണ്' എന്നാണ് നടി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഈ വരികളാണ് വിമർശനത്തിന് കാരണം.
നിമിഷയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ട്, അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തോ എന്ന് ചോദിക്കുന്നവരുമുണ്ട്. ഹാക്ക് ചെയ്തതല്ലെങ്കിൽ, നിമിഷ തന്നെയാണ് ഇത് പോസ്റ്റ് ചെയ്തതെങ്കിൽ അവരുടെ ബോൾഡ്ടനെസിനെ ചിലർ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |