SignIn
Kerala Kaumudi Online
Friday, 20 September 2024 12.01 PM IST

വില വളരെ കുറവാണ്,​ പക്ഷേ ഈ വീട് വാങ്ങണമെങ്കിൽ കുറച്ചു ധൈര്യം കൂടി വേണം

Increase Font Size Decrease Font Size Print Page
kk

വളരെ കുറഞ്ഞ ചെലവിൽ വീട് വാങ്ങാനോ വയ്ക്കാനോ ആഗ്രഹിക്കുന്നവരാണ് പലരും. കുറഞ്ഞ ചെലവിൽ ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇത്തരം ഒരു അവസരം വീണു കിട്ടിയാൽ വേണ്ടെന്ന് വയ്ക്കില്ല. എന്നാൽ അത്തരക്കാരും ഈ വീട് വേണ്ടെന്ന് വച്ചേക്കും. അമേരിക്കയിലാണ് ഈ വീട്. ഏകദേശം ഒരു കോടി രൂപ മാത്രമാണ് ഈ വീടിന് വില. അമേരിക്കയിലെ വീടുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറ‌ഞ്ഞ വില വരുന്ന ഈ വീടിനെ പക്ഷേ ആരും തിരിഞ്ഞു പോലും നോക്കുന്നില്ല . എന്നുമാത്രമല്ല ആ പരിസരത്ത് പോലും വരാൻ കൂട്ടാക്കുന്നില്ല,​

പ്രേതഭവനം എന്ന് അക്ഷരാ‌ർത്ഥത്തിൽ പറയാവുന്ന ഒരു വീട് എന്നതാണ് ആൾക്കാർ ഓടിത്തള്ളുന്നതിന് പിന്നിലെ പ്രധാന കാരണം. വീട് ഒരുക്കിയിരിക്കുന്ന രീതിയാണ് ഈ ഭീകരതയ്ക്ക് പിന്നിൽ. സീലിങ്ങിൽ നിന്ന് തൂങ്ങിയാടുന്ന അസ്ഥികൂടങ്ങൾ,​ ശവപ്പെട്ടികൾ തുടങ്ങി പേടിപ്പെടുത്തുന്ന പലതും കണ്ടുവേണം ഇവിടെ താമസിക്കേണ്ടത്.

jj

രണ്ടേക്കർ വരുന്ന സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിന് മുന്നിൽ പൂന്തോട്ടമൊക്കെ ഉണ്ട്. പക്ഷേ ശ്മശാനത്തെ അനുസ്മരിപ്പിക്കുന്നതാണ് പൂന്തോട്ടത്തിന്റെ ലുക്ക്. ഇവിടുത്തെ ഫയർപ്ലേസ് ഒരു നിഗൂഢ വാതിലാണ്. ഈ വാതിൽ ചെന്ന് അവസാനിക്കുന്നത് നിറയെ തലയോട്ടികളുള്ള ഒരു അടുക്കളയിലാണ്. ഹോളിവുഡിലെ ഏറ്റവും പേടിപ്പെടുത്തുന്ന കഥാപാത്രങ്ങളുടെ മാസ്കുകളും ഇവിടെയുണ്ട്.

മൂന്ന് കിടപ്പുമുറികളും വീട്ടിലുണ്ട്. കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ഈ ഭീകര തീം ഒരുക്കിയത്,​ എന്നാൽ വീടിന് പരിസരത്ത് എത്തുന്നത് തന്നെ നെഗറ്റീന് വൈബ് ഉണ്ടാക്കും എന്ന കാരണത്താൽ കുറഞ്ഞ വിലയായിട്ടുപോലും ആളുകൾ വാങ്ങാൻ തയ്യാറാകുന്നില്ല. പ്രോപ്പർട്ടി സൈറ്റുകളിലും വീടിനെക്കുറിച്ച് മോശം കമന്റുകളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HAUNTED HOUSE, HAUNTED HOME FOR SALE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.