തിരുവനന്തപുരം:ലുലു ഫോറെക്സ്,ലുലു ഫിൻസെർവ്വ് സ്ഥാപനങ്ങളുടെ ഉടമയായ ലുലുഗ്രൂപ്പിന്റെ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗിന്റെ ഇന്ത്യയിലെ പത്തുശാഖകൾ കൂടി മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ഇന്നലെ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഇതിൽ നാലെണ്ണം തിരുവനന്തപുരത്തും ഒരെണ്ണം ആലപ്പുഴയിലുമാണ്.ബാക്കി അഞ്ചെണ്ണം കോയമ്പത്തൂരിലാണ്.ഇതോടെ 11രാജ്യങ്ങളിലായി ലുലുഫിനാൻസിന് 277ശാഖകളായി.
പാറശ്ശാല, ഉച്ചക്കട,വിതുര, മാറനല്ലൂർ എന്നിവിടങ്ങളിലാണ് തിരുവനന്തപുരത്തെ പുതിയ ശാഖകൾ.ഇതോടെ നഗരത്തിൽ ഒൻപത് ശാഖകളായി.ആലപ്പുഴയിലെ നൂറനാട്,കോയമ്പത്തൂരിലെ വടവള്ളി, എൻ.എസ്.എൻ. പാളയം, കുനിയമുത്തൂർ, രാമനാഥപുരം, കൗണ്ടം പാളയം എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ.ലുലുഫിനാൻസിന് രാജ്യത്ത് 43ശാഖകളുണ്ട്.ഇതിൽ 22എണ്ണം കേരളത്തിലാണ്.ഗ്രാമീണമേഖലയിൽ കൂടുതൽ ശാഖകളാരംഭിക്കുമെന്ന് അദീബ് അഹമ്മദ് പറഞ്ഞു.ഇവയിലൂടെ ഗോൾഡ് ലോൺ, പേഴ്സണൽ ലോൺ, എം.എസ്.എം.ഇ ലോൺ, കൺസ്യൂമർ ലോൺ എന്നിവ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |