തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ പട്ടാപ്പകൽ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ച ശാസ്തമംഗലം സ്വദേശി സജുമോൻ ബി,എസ് (39) പൊലീസിന്റെ പിടിയിലായി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സെക്രട്ടേറിയേറ്റിന്റെ നോർത്ത് ഗേറ്റിന് എതിർവശത്തെ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച് തിരിച്ചിറങ്ങുന്നതിനിടെയാണ് സ്ത്രീയോട് പ്രതി മോശമായി പെരുമാറിയത്. സദാസമയവും പൊലീസ് സന്നാഹമുള്ള സ്ഥലത്തായിരുന്നു സ്ത്രീക്ക് നേരെ അതിക്രമം ഉണ്ടായത്. സ്ത്രീ വിവരമറിയിച്ചതിനെ തുടർന്ന് കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി ഹോട്ടലിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു,
ഹോട്ടലിലെ സി.സി. ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇയാൾ സ്ത്രീയെ മനഃപൂർവം ആക്രമിക്കുകയായിരുന്നുവെന്നാണ് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ആക്രമിച്ചത് ചോദ്യം ചെയ്ത സ്ത്രീയോട് ഇയാൾ തട്ടിക്കയറുകയും ചെയ്തു, സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ചതിനും കന്റോൺമെന്റ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |