SignIn
Kerala Kaumudi Online
Sunday, 06 July 2025 1.26 AM IST

ഏഴാം വയസ് മുതൽ വളർത്തുമകൻ ഇപ്പോൾ ഭർത്താവ്; രണ്ടാമതും ഗർഭിണിയായതിന്റെ സന്തോഷം പങ്കുവച്ച് പ്രമുഖ ബ്ലോഗർ 

Increase Font Size Decrease Font Size Print Page

marina

മോസ്കോ: 37കാരിയായ രണ്ടാനമ്മയെ വിവാഹം കഴിച്ച് രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നുവെന്ന് 23കാരൻ. റഷ്യയിലാണ് സംഭവം. ബ്ലോഗറായ മറീന ബൽമഷേവ ആണ് വളർത്തുമകനായ വ്ലാഡിമിർ വോവ ഷാവിറിൽ നിന്ന് രണ്ടാമതും ഗർഭം ധരിച്ചത്. ഗർഭിണിയായതോടെ ഷാവിറിന്റെ പിതാവ് അലക്സി ഷാവിറിനെ ബൽമഷേവ ഉപേക്ഷിച്ചിരുന്നു. ഏഴ് വയസ് മുതൽ ഷാവിറിനെ വളർത്തിയത് ബൽമഷേവ ആണ്. 2021ലാണ് ഇവരുടെ ആദ്യത്തെ കുഞ്ഞ് ഓർഗ ജനിച്ചത്. ഇവർക്ക് അഞ്ച് ദത്തെടുത്ത കുട്ടികളുമുണ്ട്.

'പ്ലാസ്റ്റിക് സർജറി ചെയ്തപ്പോഴുണ്ടായ പ്രശ്നങ്ങൾ, പ്രായത്തിന്റേതായ സൗന്ദര്യ പ്രശ്നങ്ങൾ, സ്വഭാവത്തിലെ വ്യത്യാസം തുടങ്ങി എന്നിലെ എല്ലാ പ്രശ്നങ്ങളും അറിഞ്ഞുകൊണ്ട് അവൻ എന്നെ പ്രണയിച്ചു. ഞാൻ എന്താണോ അങ്ങനെ തന്നെ ജീവിക്കുന്നതാണ് അവനും ആഗ്രഹിച്ചത്.'- ബൽമഷേവ പറഞ്ഞു.

marina

വളർത്തുമകനെ ആകർഷിക്കുന്നതിനായി ബൽമഷേവ പ്ലാസ്റ്റിക് സർജറിയ്ക്ക് വിധേയയായി. അവനുവേണ്ടി ശരീരത്തിൽ പല തരത്തിലുള്ള മാറ്റങ്ങളും ബൽമഷേവ വരുത്തിയതായി മുൻ ഭർത്താവ് അലക്സി ഷാവിർ പറഞ്ഞു.

'ഞാൻ വീട്ടിലുണ്ടായിരിക്കുമ്പോൾ പോലും അവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നു. അവൾ എന്റെ മകനെ വശീകരിച്ചു. ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ അവൾ എന്റെ മകന്റെ മുറിയിലേയ്ക്ക് പോകുമായിരുന്നു. പിന്നീട് ഒന്നും സംഭവിക്കാത്തപോലെ എന്റെയടുത്ത് വന്ന് കിടക്കും. എന്റെ മകന് പകരം മറ്റൊരാളുമായാണ് അവൾക്ക് ബന്ധമുണ്ടായിരുന്നതെങ്കിൽ പോലും ഞാൻ ക്ഷമിക്കുമായിരുന്നു.'- അലക്സി ഷാവിർ പ്രതികരിച്ചു.

TAGS: NEWS 360, WORLD, WORLD NEWS, MARINA, SECOND BABY, STEPSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.