കൊച്ചി: പുതിയ സാമ്പത്തിക വർഷാരംഭത്തോടെ ബഡ്ജറ്റ് പ്രഖ്യപാനമനുസരിച്ചുള്ള പുതിയ ആദായ നികുതി ഇളവുകൾ പ്രാബല്യത്തിൽ വരും. വൻ ഇളവുകളാണ് പുതിയ സ്കീം പ്രകാരം നികുതി ദായകർക്ക് ലഭിക്കുക. ഒപ്പം നികുതി സമ്പ്രദായത്തിൽ തന്നെ വലിയ മാറ്റങ്ങളും നിലവിൽ വരും.
പുതിയ നികുതി സമ്പ്രദായം വരുമ്പോഴും താത്പര്യമുള്ളവർക്ക് പഴയ നികുതി നിരക്കിൽ തുടരാമെന്നത് പ്രധാന വ്യവസ്ഥയാണ്. ഇങ്ങനെ പഴയ നിരക്കിൽ തുടരുന്നവർ റിട്ടേൺസ് ഫയൽ ചെയ്യുമ്പോൾ ഇത് പ്രത്യേകം സൂചിപ്പിക്കണമെന്ന് മാത്രം. അല്ലെങ്കിൽ പുതിയ സ്കീം തിരഞ്ഞെടുത്തതായി കണക്കാക്കും.
പുതിയ സ്കീമിൽ നികുതി റിബേറ്റ് അഞ്ചു ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമായി ഉയർത്തിയിട്ടുണ്ട്. അഞ്ച് ലക്ഷത്തിന് മുകളിൽ വാർഷിക പ്രീമിയമുള്ള ഇൻഷ്വറൻസ് പോളിസികളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ബാധകമാക്കിയ നികുതിയും ഇന്ന് മുതൽ നിലവിൽ വരും.
അഞ്ച് സ്ളാബുകളാണ് പുതിയ സ്കീമിലുള്ളത്. മൂന്ന് ലക്ഷം വരെ വരുമാനമുള്ളവർ യാതൊരു വിധ നികുതിയും നൽകേണ്ടതില്ല.
മൂന്ന് ലക്ഷത്തിന് മേൽ വരുമാനമുള്ളവർ നൽകേണ്ട നികുതി നിരക്ക് ഇപ്രകാരമാണ്.
3 ലക്ഷം-6ലക്ഷം 5%
6 ലക്ഷം- 9 ലക്ഷം 10%
9 ലക്ഷം-12 ലക്ഷം 12%
12 ലക്ഷം-15 ലക്ഷം 20%
15 ലക്ഷത്തിന് മേൽ 30%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |