SignIn
Kerala Kaumudi Online
Thursday, 19 September 2024 7.19 PM IST

പഠാനിൽ ദീപികയ്ക്ക് കാവി ബിക്കിനി നൽകിയത് എന്തിന്? വിവാദങ്ങളിൽ മറുപടിയുമായി സംവിധായകൻ

Increase Font Size Decrease Font Size Print Page
pathaan-

തിയേറ്ററിൽ എത്തുന്നതിന് മുൻപ് തന്നെ കേസിലും വിവാദത്തിലും അകപ്പെട്ട സിനിമയാണ് ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളിലെത്തിയ പഠാൻ. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനരംഗത്തിൽ ദീപിക അണിഞ്ഞ കാവി ബിക്കിനിയെ ചൊല്ലിയായിരുന്നു വിവാദം ഉടലെടുത്തത്. ഗാനം ഹിന്ദുക്കളെ അവഹേളിക്കുന്നതും ഇന്ത്യൻ സംസ്കാരത്തിന് ചേരാത്തതുമാണെന്ന് ആരോപിച്ച് നിരവധി പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചത്. മുംബയ് സ്വദേശിയുടെ പരാതിയിൽ സിനിമയ്ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദീപികയുടെ വിവാദ കാവി വസ്ത്രത്തിൽ പ്രതികരിച്ചിരിക്കുകയാണ് പഠാന്റെ സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ്.

മറ്റൊന്നും മനസിൽ ചിന്തിക്കാതെ പെട്ടെന്ന് തിരഞ്ഞെടുത്ത നിറമായിരുന്നു അതെന്ന് സിദ്ധാർത്ഥ് പറഞ്ഞു. നിറത്തിന്റെ ഭംഗി മാത്രമായിരുന്നു നോക്കിയത്. നല്ല പച്ചപ്പും തെളിഞ്ഞ ആകാശവുമാണ് ആ ഗാനരംഗത്തിൽ ഉണ്ടായിരുന്നത്. ഇതിനോട് ഓറഞ്ച് നിറത്തിലുള്ള വസ്ത്രം നന്നായി ഇണങ്ങുമെന്ന് തോന്നി. ഇതല്ലാതെ കാവി നിറം തിരഞ്ഞെടുക്കാൻ മറ്റ് കാരണങ്ങളില്ലെന്നും സംവിധായകൻ പറഞ്ഞു. ന്യൂസ് 18 റൈസിംഗ് ഇന്ത്യ സമ്മിറ്റിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തിൽ 1000 കോടിയിലേറെ നേടിയെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ. രാജമൗലി ചിത്രം ബാഹുബലി (127 കോടി)​,​ കെ ജി എഫ് 2 (140 കോടി)​ എന്നിവയുടെ വാരാന്ത്യ റെക്കോ‌ഡുകൾ പഠാൻ മറികടന്നു. റിലീസിംഗ് ദിവസം തന്നെ 55 കോടിയാണ് ചിത്രം നേടിയത്. കെ ജി എഫ് 2 ഹിന്ദി പതിപ്പിന്റെ റെക്കാഡാണ് പഠാൻ തകർത്തത്. 53.95 കോടിയാണ് കെ ജി എഫ് 2 നേടിയത്. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ ഒടുവിലത്തെ ചിത്രമാണ് പഠാൻ. ടൈഗർ സിന്ദാ ഹെ,​ വാർ എന്നിവയാണ് ഇതിന് മുമ്പുള്ള രണ്ട് സിനിമകൾ. കൂടുതൽ വിദേശരാജ്യങ്ങളിൽ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ചിത്രമിപ്പോൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PATHAAN, CONTROVERSY, DEEPIKA, BIKKINI, SIDHARTH ANAND, DIRECTOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.