SignIn
Kerala Kaumudi Online
Friday, 20 September 2024 11.58 AM IST

പാൽ കരിഞ്ഞുപോയോ? ഇനി വിഷമിക്കണ്ട; ഈ മൂന്ന് കാര്യങ്ങൾ മാത്രം ചെയ്ത് വീണ്ടും ഉപയോഗിക്കാം

Increase Font Size Decrease Font Size Print Page
burnt-milk

അടുക്കളയിൽ സംഭവിക്കുന്ന പ്രധാന അബദ്ധങ്ങളിൽ ഒന്നാണ് പാൽ കരിഞ്ഞുപോകുന്നത്. ഇങ്ങനെ സംഭവിച്ചാൽ പാൽ കളയുന്നതാണ് പതിവ്. എന്നാൽ ചില മാറ്റങ്ങൾ വരുത്തി ഇത് നമുക്ക് വീണ്ടും ഉപയോഗിക്കാൻ കഴിയും. ഇത്തരത്തിൽ പാൽ തിളച്ച് കരിഞ്ഞുപോയാൽ അതിന്റെ രുചി എങ്ങനെ മാറ്റാമെന്ന് നോക്കാം.

1.അടുപ്പിൽ വച്ച് പാൽ കരിഞ്ഞുപോയാൽ ആദ്യം ചെയ്യേണ്ടത് ഏത് പാത്രത്തിൽ വച്ചാണോ പാൽ കരിഞ്ഞുപോയത് ആ പാത്രത്തിൽ നിന്ന് പാൽ വേറൊരു പാത്രത്തിലേയ്ക്ക് മാറ്റുകയെന്നതാണ്. ഇതിലേയ്ക്ക് കരിഞ്ഞ രൂചി മാറ്റാനായി മൂന്ന് ഏലയ്ക്ക പൊടിച്ച് ചേർക്കാം. ചായയും സ്‌മൂത്തിയുമെല്ലാം തയ്യാറാക്കാനുള്ള പാൽ ആണെങ്കിൽ ഏലയ്ക്ക ചേർക്കുന്നത് കൂടുതൽ ഗുണം ചെയ്യുന്നു.

2. പാൽ കരിഞ്ഞുപോയാൽ ഏലയ്ക്ക പോലെ തന്നെ അതിൽ കറുവപ്പട്ടയും പൊടിച്ചിടുന്നത് നല്ലതാണ്. ഇത് കരിഞ്ഞ പാലിന്റെ രുചി മാറ്റാൻ സഹായിക്കുന്നു.

3. കരിഞ്ഞുപോയ പാലിൽ പഞ്ചസാര ചേർക്കുന്നതിന് പകരം ശർക്കര ചേർക്കുന്നത് കൂടുതൽ നല്ലതാണ്. ശർക്കര കരിഞ്ഞ പാലിന്റെ രുചി ഇല്ലാതാക്കുന്നു.

കരിഞ്ഞുപോയ പാലിന്റെ ബാക്കിയുള്ളത് പരമാവധി അപ്പോൾ തന്നെ ഉപയോഗിച്ച് തീർക്കുക. അത് പിന്നീട് ഉപയോഗിക്കാനായി മാറ്റിവയ്ക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BURNT MILK, TIP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.